എഴുപതു വര്‍ഷം നീണ്ട ശബ്ദ മുഖരിതമായ രാപ്പകലുകള്‍ക്കു ശേഷം ഇപ്പോള്‍ അവിടം നിശബ്ദമാണ്. പഴയതില്‍ നിന്ന് പുതിയതിലെക്കുള്ള അനിവാര്യമായ മാറ്റം .പറഞ്ഞു വരുന്നത് പുതിയ കെട്ടിടത്തിലേക്ക് ലാബ് മാറിയതിനെ കുറിച്ചാണ് . കോലാഹലങ്ങള്‍ എല്ലാം ഏറെക്കുറെ കഴിഞ്ഞു എന്ന് തന്നെ പറയാം.നാലു മാസത്തോളം എടുത്തു എല്ലാം പൂര്‍വ സ്ഥിതിയില്‍ ആക്കാന്‍ . ആദ്യത്തെ ഒരു മാസം planning ആയിരുന്നു. കടുത്ത planning .ആലോചനയും ചര്‍ച്ചയും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അടിപിടിയും പൊട്ടിച്ചിരിയുമായി രാവോളം, വെളുക്കുവോളം planning നടത്തി.ഒടുക്കം ,ദശാബ്ദങ്ങളുടെ ഓര്‍മ്മയും ധൂളിയും അടിഞ്ഞു കൂടിയ ഓരോ മുക്കും മൂലയും ക്യാമറക്കുള്ളില് പകര്‍ത്തി palnning അവസാനിപ്പിച്ചു. അന്ന് രാത്രി ഞാനൊരു ദൂരയാത്രയ്ക്കു പുറപ്പെട്ടു . പിന്നെയുള്ള കഥകള്‍ ഭൂഗോളത്തിനപ്പുറം എനിക്ക് എത്തിച്ചു തന്നത് 'skype ' ആണ്. തിരിച്ചെത്തുമ്പോള്‍ ഒന്നും പൂര്‍ണ മായിട്ടുണ്ടായിരുന്നില്ല. പറിച്ചുനടലിന്റെ അവസാന എപ്പിസോടുകള്‍ക്ക് ജീവന് നല്കാന് 40 വര്‍ഷങ്ങളുടെ കഥാസംഗ്രഹവുമായി പ്രൊഫസറും കൂടെക്കൂടി.ഓരോ മേശക്കും കസേരക്കും വരെ പറയാനുണ്ടായിരുന്നു ഒരു കുഞ്ഞു കഥയെങ്കിലും. ഒരിക്കലും അവസാനിക്കില്ല 'shifting' എന്നു വരെ തോന്നി.ഒടുക്കം ഒരു സുപ്രഭാതത്തില്‍ 'shifting over ' എന്ന് അങ്ങു പ്രഖ്യാപിച്ചു . പഴയതിനെ മറന്നു പതിയെപ്പതിയെ പുതിയ സ്ഥലവുമായി ഇണങ്ങി.ഇനിയും എന്തെങ്കിലും അവശേഷിക്കുന്നെങ്കില്‍ ഉടനെ തന്നെ തീര്‍പ്പാക്കണം എന്ന നിര്‍ദേശപ്രകാരമാണ് ഞാന്‍ വീണ്ടും പഴയ ലാബില്‍ ചെന്നത്.മറ്റാരേലും എത്തുന്നതിനു മുന്നേ തന്നെ എത്തണമെന്ന് തോന്നി. കുറച്ചു നേരം അവിടെ തനിച്ചൊന്നു കറങ്ങി നടക്കാമെന്നു വച്ചു. ഭൂതകാലത്തിലേക്ക് പൂര്‍ണമായും ഉള്‍വലിഞ്ഞു പോയ ഒരു ബംഗ്ലാവ് പോലെ തോന്നും പുറമേ നിന്ന് നോക്കിയാല്‍.നട്ടുച്ചക്കു പോലും വെളിച്ചം എത്തിനോക്കാന്‍ മടിക്കുന്ന മുറികളുണ്ട് ആ കെട്ടിടത്തിനുള്ളില്‍. കതകു തുറന്നു അകത്തു കയറിയപ്പോള്‍ മനസൊന്നു പിടഞ്ഞു. ആര്‍ത്തലക്കുന്നൊരു മൌനം ബാക്കിയാക്കി അവിടി വിടെ ചിതറി ക്കിടക്കുകയാണ് തലമുറകളുടെ അധ്വാനം. ഉപയോഗ യോഗ്യമായത് എന്തങ്കിലും ഉണ്ടോ എന്ന് ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നു. പലതും കണ്ടെത്തുകയും ചെയ്തു , വിലപിടിച്ചതും വിലകുറഞ്ഞതുമായ പലതും.കഴിഞ്ഞ ആയിരം ദിനങ്ങളില്‍ ഞാന്‍ കാണാതെ പോയതൊക്കെ കാണാന്‍ തുടങ്ങി .
വരും തലമുറകള്‍ക്ക് പുതിയ കഥകള്‍ നല്കാന് ഞങ്ങള്‍ പുതിയൊരു ബംഗ്ലാവു പണിയും എന്ന് പിന്നീട് വെറുതെ പറഞ്ഞു ചിരിച്ചു.തണല്‍ വിരിച്ച ടാര്‍ വഴി പിന്തള്ളി പൂത്തു തുടങ്ങിയിട്ടില്ലാത്ത തൈമരങ്ങളുടെ ഓരം ചേര്‍ന്ന് മണ്ണിട്ട വെട്ടുവഴിയില്‍ കൂടി നടന്നു ,പുതിയ കിനാക്കളുടെ ഇനിയും മുളച്ചിട്ടില്ലാത്ത മൊട്ടുകള്‍ പൂക്കളായി വിരിയുന്നതും സ്വപ്നം കണ്ടുകൊണ്ട്
ini ottakku aa labil ponda :-)
ReplyDelete-dmt