Tuesday, December 31, 2013

ജനുവരി ഒരു ഓർമ

   
 
ഒരു ജനുവരി ഒന്നാം തിയതി കൃത്യം 10 മണിക്കാണ് സെലീനയും ജോണിക്കുട്ടിയും ആദ്യമായി കണ്ടുമുട്ടുന്നത്. കൃത്യം എന്ന് പറഞ്ഞാ കിറുകൃത്യം. ഫാക്കറ്റി ക്ലബ്ബിന്റെ തുരുമ്പെടുത്തു  തുടങ്ങിയ മേശയുടെ ഇരുപുറവും, കാലൊടിയാറായ പ്ലാസ്റ്റിക്‌ കസേരയി സെലീനയും തകരക്കസേരയി ജോണിക്കുട്ടിയും ഇരുന്നു വാർത്ത‍മാനം പറഞ്ഞു തുടങ്ങി.    അങ്ങനെ സംസാരിച്ചു സംസാരിച്ച് ഒടുക്കം രണ്ടുപേരും കല്യാണം കഴിക്കാ തീരുമാനിച്ചു. ഒത്തുകല്യാണത്തിനു മൂന്നാഴ്ച  മുന്നേ പ്രതിശ്രുത വര അമേരിക്കക്ക് പോകുകയാണ്. റിട്ടേണ്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടില്ല. 4 ദിവസം മുപേ എത്തുമെന്നാണ്  പറഞ്ഞിരിക്കുന്നത്. അവിടുന്ന് തിരിക്കുന്നതിന്റെ 2 ദിവസം മുപേ ഷോപ്പിംഗ്‌ കഴിഞ്ഞു വന്നിട്ട് എന്നെ വിളിച്ചു. എവിടെയോ ഒരു നല്ല ഡിന്ന സെറ്റ് കണ്ടു നന്നയി ഇഷ്ടപ്പെട്ടു. പക്ഷെ weight കൂടുത ആയതുകൊണ്ട് കൊണ്ടുവരാ പറ്റില്ല എന്ന്. ഞാ സമാധാനിപ്പിച്ചു സാരമില്ല ഇവിടുന്നു മേടിക്കാം. പിന്നെ സ്വയം ആശ്വസിച്ചു . ഒന്നുമില്ലേലും കല്യാണം കഴിക്കാ പോകുന്നതിന്റെ ഒരു വ്യത്യസമൊക്കെ ഉണ്ട്. ഡിന്നർ സെറ്റിനെ ഒക്കെ കുറിച്ചു ചിന്തിച്ചു തുടങ്ങി. ഉത്തമ ഭത്താവാകാ ഉള്ള തയ്യാറെടുപ്പാണ്. ആളു വിടുന്ന മട്ടില്ല. ഇന്ത്യയി കിട്ടാത്ത എന്തോ ആണ് പോലും 230 pieces ഉണ്ടുപോലും. 230 ഓ. ഇതെന്നാ  ചായക്കട തുടങ്ങനാണോ? എനിക്കൊരു അന്തോം കുന്തോം കിട്ടിയില്ല. "ചായകടയോ ?" വര വാ പൊളിച്ചു. എന്തോ misunderstanding പറ്റീട്ടുണ്ട്‌. ഞാ ഒന്നുകൂടി ഉറപ്പുവരുത്തി, "ഇതെന്ന സാധനം എന്നാ പറഞ്ഞേ..". "ഡ്രി സെറ്റ്, ഈ ഭിത്തി ഒക്കെ drill  ചെയുന്ന tools ഇല്ലേ". ദൈവമേ Drill സെറ്റ് ആണോ, അതുണ്ടല്ലോ. "അപ്പൊ ഡിന്നർ സെ......"." ഓ ഡിന്നർ ഒക്കെ കഴിച്ചു. ഇനി കിടന്നു ഉറങ്ങിയാൽ മതി". കാര്യങ്ങളുടെ ഒരു കിടപ്പുവശം പിടികിട്ടി തുടങ്ങി. വേഗം പോയി ഗൂഗിനോട് ചോദിച്ചു, tools ഇഷ്ടപെടുന്ന ഒരാളുടെ ഭാര്യ അറിഞ്ഞിരിക്കേണ്ട കാര്യങ്ങ. മന്ത്രകോടിച്ചരടി പവിത്രക്കെട്ടിട്ടു ഭാര്യയാക്കുമ്പോത്താരക്കുമുന്പിവച്ച് അച്ഛനും സാക്ഷികളും കേള്ക്കാതെ എന്നോട് പതുക്കെ പറഞ്ഞു. " കുറച്ചു സമയം എടുത്തെങ്കിലും reef knot പെഫെക്റ്റ്‌ ആണുകേട്ടോ. sailorടെ  മക കൃത്യമായി knot ഇട്ടില്ലെങ്കി കുറച്ചിലാ". ഞാ ഒന്ന് തിരിഞ്ഞ്  എക്സ്-നേവിക്കാര ആയ പപ്പയെ നോക്കി.
    അങ്ങനെ മിസ്സിസ് ജോണിക്കുട്ടി ആയതിന്റെ രണ്ടാംപക്കം ഒരു നല്ല ഭാര്യ ആകുന്നതിന്റെ മുന്നോടിയായി എന്റെ കുറച്ചു തുണി  കഴുകിയേക്കാം  എന്നു  വിചാരിച്ചു. നല്ല ഭാര്യമാ അങ്ങനെയാണല്ലോ (എന്ന്!!!). ജോണിക്കുട്ടി resistors ഉം capacitors ഉം വച്ച് ചിത്രപണി നടത്തുവാണ്. ഇതിയാന് കല്യാണത്തിന്റെ പിറ്റേന്നെങ്കിലും ഒന്ന് അടങ്ങിയിരുന്നുകൂടെ: സെലീന ഓത്തു. വാഷ്‌ ഏരിയയി വാഷിംഗ്‌ മെഷീ ഉണ്ട്. ഫ്രണ്ട് ഡോ തുറന്നു തുണി എല്ലാം ഇട്ടു തട്ടി. വാതി  അടച്ചു സ്റ്റാട്ട്‌ ഇട്ടതോടെ മെഷീ "അയ്യോ പൊത്തോ"എന്ന് നിലവിളിക്കാ തുടങ്ങി. സെലീന ഞെട്ടി തരിച്ചു നിന്നു. ആദ്യമായി ചെയ്ത കൈക്രിയയാണ്, അതിങ്ങനായല്ലോ. മമ്മി സമാധാനിപ്പിച്ചു, "സാരമില്ല ഇതിനു മുന്നും ഇതുപോലെ കേടായിട്ടുണ്ട്, അവനിപ്പോ ശരിയാക്കിത്തരും ". "ഓ അപ്പൊ കേടായി അല്ലെ. എന്നെ ശരിയാക്കുമെന്നോ മെഷീ ശരിയകുമെന്നോ? ": സെലീന മനസ്സിത്തു. ജോണിക്കുട്ടി വന്നു തുറക്കാ നോക്കി, ഇല്ല തുറക്കുന്നില്ല- "സ്റ്റക്ക് ആയി, അറിയാ വയ്യെങ്കി ചെയ്യണ്ടാണ് ഞാ പറഞ്ഞതല്ലേ".  ശരിയാണ് പറഞ്ഞതാണ്. ഞാത്തുഹോസ്റ്റ ജീവിതം തുടങ്ങിയിട്ട് കൊല്ലം കുറെയായി. തുണി കഴുകിയാ കഴുകി ഇല്ലെങ്കി ഇല്ല. അങ്ങനെ തുണിക  കൂമ്പാരങ്ങളായി അത് മുറിയെ വിഴുങ്ങാ തുടങ്ങുമ്പോ കെട്ടുകെട്ടുകളായി അലക്കുകാരന് കൊണ്ട് കൊടുക്കും. ഞങ്ങളി ചില അങ്ങനെ കൊടുത്ത തുണിക  അലക്കി മേടിച്ചതിന്റെ പിറ്റേന്നു അലക്കുകാരാ പുതിയ ബൈക്ക് മേടിച്ചത് ഒരു ചരിത്ര സത്യമാണ്. "സാരമില്ല കേട്ടോ, എന്നാ ഇത്രേ ആലോചിക്കുന്നെ " , ചോദിച്ചത് നാതൂനാണ്. ഒക്കാപ്പുറത്തു ഞാ പറഞ്ഞു "അല്ല ബൈക്ക് മേടിച്ച കാര്യം". "ആര്?" "അലക്കുകാരാ" . കൊച്ചു വാ പൊളിച്ചു. "നീ ഇതി എന്നതാ  ചെയ്തേ", നന്നാക്കാനുള്ള ശ്രമങ്ങ  പാളുന്നത് കണ്ടു ജോണിക്കുട്ടി ചോദിച്ചു. ഒന്നും ചെയ്തില്ല, സ്റ്റാട്ട്‌ ബട്ടണ്‍ ഞെക്കിയതേ ഉള്ളു എന്ന് ഞാ പറഞ്ഞു. "പൈപ്പ് ഓണ്‍ ആക്കിയോ?". ഞാ നിന്ന് പരുങ്ങി. "വെള്ളം ഓണ്‍ ആക്കിയോന്ന്?". ഞാ പൈപ്പിനെക്കുറിച്ചോ വെള്ളത്തെക്കുറിച്ചോ ചിന്തിച്ചുപോലുമില്ല. ഇതൊക്കെ എന്നാത്തിനാ അടച്ചു വക്കുന്നെ. ഞാ കുറ്റസമ്മതം നടത്തി, "ഇല്ല ഓണ്‍ ആരിക്കുമെന്നു വിചാരിച്ചു ". ജോണിക്കുട്ടി പോയി പൈപ്പ് ഓണ്‍ ആക്കുകയും അത്  ക്ക്‌ ചെയ്യാ തുടങ്ങുകയും  ചെയ്തു. "എന്നാ  പറ്റീടാ..", ചേട്ടച്ചാരാണ് . "ഓ അന്നുമില്ല അവള് വെള്ളം ഇല്ലാതെ വാഷിംഗ്‌ മെഷീ ഓടിക്കാ നോക്കീതാ.. " . ദൈവമേ ഇതിലും ഭേദം അതങ്ങ് കേടായി പോകുവാരുന്നു, ഞാത്തു.  അതിനു ശേഷം എന്ത് ഓണ്‍ ആക്കിയാലും ഞാ രണ്ടു വട്ടം ആലോചിക്കും. അങ്ങനെയാണ്  സംഭവബഹുല(ബഹള)മായ  ഞങ്ങളുടെ കുടുംബ ജീവിതം തുടങ്ങുന്നത്. 
    ഏഴാം നാ തിരിച്ചു ബാംഗ്ലൂക്ക് വണ്ടി കയറാ ചങ്ങനാശ്ശേരിക്കു വന്നു. ട്രെയി  ആലപ്പുഴയി നിന്നാണ്, രാത്രി 7.20. 5.30 തന്നെ ഇറങ്ങി. പെങ്കൊച്ചിനെ വിടുന്നത് ആഘോഷമാകാ തന്നെ കറിയാച്ച തീരുമാനിച്ചു. ഒരു വണ്ടിയി കറിയാച്ചനും കൊച്ചുത്രേസ്യയും  ഞങ്ങളുടെ രണ്ടു പെട്ടിയും. മറ്റേ വണ്ടിയിൽ  അച്ചയും അമ്മയും പിന്നെ ഞങ്ങ രണ്ടുപേരും. നെടുമുടി കഴിഞ്ഞപ്പോ ചെറിയ ഒരു ട്രാഫിക്‌ ബ്ലോക്ക്‌. ഓ സാരമില്ല സമയമുണ്ടല്ലോ, ഞങ്ങ ആലോചിച്ചു. നിരങ്ങി നിരങ്ങി കളകോട് എത്തി. ഇനി തൊട്ടടുതാണല്ലോ, അച്ഛാ സ്വയം സമാധാനിക്കാ  നോക്കി. ജോണിക്കുട്ടിയുടെ ഫോണ്‍ അനാവശ്യമായി  ട്രെയിൻ  സ്റ്റാറ്റസ് അപ്ഡേറ്റ് തന്നുകൊണ്ടിരുന്നു. "വണ്ടി അംബലപ്പുഴ  വിട്ടു". സമയം നോക്കി 7.00 pm. നാശം ഇന്ന് ഓണ്‍ ടൈം ആണ്. അങ്ങനെ നോക്കി നോക്കി സമയം 7.20 ആയി. ഇല്ല വണ്ടി എത്തീട്ടില്ല. ഞങ്ങ NH-47  കയറാ വെയിറ്റ് ചെയുന്നു. 7.30 ആയി. "വണ്ടി എത്തി", ജോണിക്കുട്ടിയുടെ ഫോണ്‍ പറഞ്ഞു. "വണ്ടി പോയി", ഫോണ്‍ വീണ്ടും പറഞ്ഞു. അപ്പോ ഞങ്ങ റെയിവേ സ്റ്റേഷ റോഡി കയറി. ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞ് സ്റ്റേഷനി എത്തി. വണ്ടി ശരിക്കും പോയി എന്ന് ഉറപ്പിച്ചിട്ടു പിന്നെ തിരിച്ചിറങ്ങി. ഇനി ഇപ്പൊ പ്രശ്നമില്ലല്ലോ ബസ്‌ പിടിച്ചു പോകാം.   ജോണിക്കുട്ടി റിലേ പോയി നിക്കുവാണ്. ജോണിക്കുട്ടിക്കെന്നല്ല ആ കുടുംബത്തിലെ ആക്കും ഇന്നേവരെ ട്രെയി പോയിട്ട് ഒരു ഓട്ടോ പോലും മിസ്സ്‌ ആയിട്ടില്ല. എനിക്കിതൊന്നും പുത്തരിയല്ല.  ഇതിപ്പോ മൂന്നാം തവണയാണ് 'കൊച്ചുവേളി' മിസ്സ്‌ ആകുന്നത്. ആദ്യം കൊച്ചുത്രേസ്യയെ 'ബാംഗ്ലൂ-കൊച്ചുവേളി'ക്ക് കയറ്റിവിടാ പോയപ്പോ മിസ്സ്‌ ആയി. രണ്ടാമത് ലാബ്‌ മെറ്റിന്റെ  കല്യാണത്തിന് സകലരേം തൂത്തു വാരി പോയപ്പോ വീണ്ടും 'കൊച്ചുവേളി' ചതിച്ചു. ഇതിപ്പോ മൂന്നാം തവണയാ.  കറിയാച്ചന്റെ ബുദ്ധി വക്ക്‌ ചെയ്തു. ട്രാഫിക് ബ്ലോക്ക്‌ അല്ലെ ബസ്‌ എല്ലാം ലേറ്റ് ആരിക്കും. ടിക്കറ്റ്‌ കിട്ടുമോന്നു നോക്കാം. അവര് ടിക്കറ്റ്‌ നോക്കാ പോയപ്പോ ജോണിക്കുട്ടിയുടെ പപ്പാ ഫോണി വിളിച്ചു. "ട്രെയി  എവിടായി" . ചേത്തല ആയിക്കാണും, ഞാത്തു. പിന്നെ അവിടെ നിന്നില്ല. കറിയാച്ച തിരിച്ചു വന്നത് രണ്ടു ബസ്‌ ടിക്കറ്റും  കൊണ്ടാണു. ഒടുക്കം ബസി വല്ലവിധേയനെയും കയറിക്കൂടി. മനസമാധാനത്തി ഒന്നു കണ്ണടച്ചപ്പോ അവ സിനിമ ഇട്ടു 'മായാമോഹിനി'. ദൈവമേ പരീക്ഷിച്ചു മതിയായില്ലേ. അനവസരത്തി മാത്രം റിംഗ് ചെയ്യുന്ന എന്റെ ഫോണ്‍ കിടന്നടിച്ചു. കൂട്ടുകാര്ആണ്. "എറണാകുളം വിട്ടോ". "വിട്ടുകാണണം", ഞാ പറഞ്ഞു. "ഞങ്ങ ബസ്സിനു  വരാമെന്ന് വച്ചു". അവ വിടുന്ന മട്ടില്ല , "ദൈവമേ വീണ്ടും ട്രെയിന മിസ്സ്‌ ആയോ, ചേട്ടായിടെ കയ്യി ഒന്ന് ഫോണ്‍ കൊടുത്തേ". ഞാ ഫോണ്‍ കണവനു കൈമാറി. "ചേട്ടായി ഇതാദ്യമായല്ലേ ട്രെയിന മിസ്സ്‌ ആകുന്നെ. സാരമില്ല ഇനി ഇങ്ങനെ എന്നാ എല്ലാം  അനുഭവിക്കാ കിടക്കുന്നു. happy journey".    അങ്ങനെ ഞങ്ങ ജീവിത യാത്ര ആരംഭിച്ചു. 
  വലിയ ഇടിമിന്ന ഒന്നും ഇല്ലാതെ ഞങ്ങളുടെ കുപ്പമാടത്തിലെ കൊച്ചുജീവിതം ആരംഭിച്ചു.ഒരു സാധാരണ വീട്ടി കാണുന്ന സാധനങ്ങ ഒന്നും തന്നെ അവിടെ ഇല്ലെങ്കിലും, ഏതൊരു സാധാരണ വീട്ടിലും കാണാത്ത എല്ലാ സാധനങ്ങളും അവിടെ ഉണ്ടായിരുന്നു. അതൊന്നും ഇവിടെ അക്കമിട്ടു നിരത്തുന്നില്ല. ഒന്നിന്റെയും പൂജ്യത്തിന്റെയും binary world മാത്രം ജീവിച്ചു ശീലിച്ച ജോണിക്കുട്ടിക്ക്, പെണ്ണിന്റെ 'emotion world' ലെ infinite levels ആദ്യം ഒരു പ്രഹേളികയായിരുന്നു. അങ്ങനെ യാണ് പണ്ടെന്നോ ഉപേക്ഷിച്ച സോഫ്റ്റ്‌വെയ ഡെവലപ്മെന്റ് സ്കിഡ്  വീണ്ടും പൊടിതട്ടി എടുക്കുന്നത്, ഭാര്യയുടെ emotional world ന് ഒരു അഗോരിതം എഴുതാ. വല്ലപ്പോഴും ഒന്ന് ക്രാഷ് ആകുന്നതൊഴിചാ സംഭവം കിറു  കൃത്യമാണെന്ന്  ജനുവരി ഒന്നുക ഞങ്ങളെ ഓമ്മിപ്പിക്കുന്നു. 
  കഴിഞ്ഞ രാത്രിയും ഉറക്കത്തി പ്രണയലോലനായി ജോണിക്കുട്ടി പിറു പിറുക്കുന്നുണ്ടായിരുന്നു. "എന്റെ പ്രിയേ വരൂ, നമുക്ക് ഗ്രാമങ്ങളി ചെന്ന് രാപ്പാക്കാം. അതികാലതെഴുനേറ്റു Walmart പോയി , പുതിയ drill set വന്നോ എന്നും Victorinox Swiss Knife സ്റോക്ക് ഉണ്ടോ എന്നും നോക്കാം.... അവിടെ Fourier space  വച്ചു ഞാ നിനക്കെന്റെ പ്രേമം നല്കാം........"  


   എല്ലാവക്കും എന്റെ പുതുവത്സരാശംസകൾ.  

             
        

5 comments:

  1. Nice write up.

    എന്റെ പ്രിയേ വരൂ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലതെഴുനേറ്റു Walmart ൽ പോയി , പുതിയ drill set വന്നോ എന്നും Victorinox Swiss Knife സ്റോക്ക് ഉണ്ടോ എന്നും നോക്കാം.... അവിടെ Fourier space വച്ചു ഞാൻ നിനക്കെന്റെ പ്രേമം നല്കാം.... great :)

    ReplyDelete
  2. ഇത്രനാളും ഇതുവഴി വരാഞ്ഞതില്‍ വിഷമിക്കുന്നു.. ഇതിന്റെ ലിങ്ക് തന്ന സുഹൃത്തിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും..

    തെളിഞ്ഞ എഴുത്ത്... ഇനിയും കാണാം... പുതിയ വര്‍ഷം നന്നാവട്ടെ....

    ReplyDelete
  3. Thanks Mr. Sherlock :)...
    Thanks Mailanchi :)..

    ReplyDelete
  4. Super DC. Keep writing.

    ReplyDelete
  5. Meenu Francis13 June, 2014 15:47

    I second dmt... kure nallayi vaayichittu....Super...

    ReplyDelete