Thursday, December 19, 2013

പുൽക്കൂട്ടിലെ ഉണ്ണി


ക്കിംഗ്‌ ടേബി ഒന്ന് ഒതുക്കിവക്കുക എന്ന മഹത്തരമായ കാര്യം ചെയ്യണം എന്ന് വിചാരിച്ചാണ് വെളുപ്പാങ്കാലത്ത് ഉണന്നത്. ലാബി എത്തിയതും അടുക്കി പെറുക്കു തുടങ്ങി. അതിന്റെ ഭാഗമായി കുറെ പഴയ കീറ ക്കടലാസുക പെറുക്കി കളഞ്ഞുകൊണ്ടിരിക്കുമ്പോ ആണ് റാഫേന്റെ "Madonna Sistina" യി നിന്ന് രണ്ടു cherubs എന്നെ നോക്കുന്നത്. സംഭവം ഒരു കലണ്ട പേജ് ആണ്. 2011 ഏപ്രിലി നിശ്ചലമായി പോയ ഒരു കലണ്ട. സ്ഥല കാലങ്ങളി ഉറഞ്ഞുപോയവരാണ് ഗവേഷകരെന്ന് ഒരു കറുത്ത ഫലിതം ഞങ്ങ തന്നെ പറയാറുണ്ട്‌. 2011 ഏപ്രി കഴിഞ്ഞു, എത്ര ശിശിരവും വസന്തവും ഇതിലെ പോയി എന്ന് ഓത്തുപോയി. ഇത് പക്ഷെ അറിയാതെ പറ്റിയതല്ല. ചെറൂബ് നെ കണ്ടുകൊണ്ടിരിക്കാ അവിടെത്തന്നെ വച്ചതാണ്. വെറുതെ ഒരു മാനസിക പിന്തുണയ്ക്ക്‌. എണ്ണിയാ തീരാത്ത data points വാരി വലിച്ചിട്ടിരിക്കുന്ന "Plot" നോക്കി "hump ഏതാ "peak" ഏതാ " എന്ന് മനസിലാകാതെ കണ്ണും മിഴിചിരിക്കൊമ്പോ, ആകാശത്തോട്ടും നോക്കി എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന ഇതുങ്ങളെ കാണുന്നത് തന്നെ ഒരു സമാധാനമാ. അങ്ങനെയാണ് മേശപ്പുറത്ത് മാലാഖ കുഞ്ഞുങ്ങ സ്ഥാനം പിടിച്ചത്. ഇടയി എപ്പഴോ തട്ടീം തടഞ്ഞും താഴെ വീണുപോയതാ. പൊടിതട്ടി വീണ്ടും എടുത്തു വച്ചപ്പോ, മാലാഖാ കുഞ്ഞുങ്ങളെ കണ്ടപ്പോ, ചുമ്മാ ആലോചിച്ചു, ഇതിപ്പോ ഏതാ മാസം !!! ഡിസംബ ആയി. എന്നുവച്ചാ ക്രിസ്മസ് ആകാറായി. ശരിയാണ് നല്ല തണുപ്പ് തുടങ്ങിയിട്ടുണ്ട് ബാംഗ്ലൂരി. മേശപ്പുറത്തിരിക്കുന്ന ചെറുബ് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. "ക്രിസ്മസ് ആയി കേട്ടോ".
         മനസ്സി ആയിരം സീരിയബുക ഒന്നിച്ചു കത്തി. ക്രിസ്തുമസ് മ്മക തുടങ്ങുന്നത് മിന്നിക്കത്തുന്ന അസംഖ്യം നക്ഷത്രങ്ങളിലും സീരിയ ബുകളിലും നിന്നാണ്, അവസാനിക്കുന്നത് മുറ്റത്തും വഴിയിലും പൊട്ടി വിരിഞ്ഞു കിടക്കുന്ന മാലപഠക്കത്തിന്റെ പാതി കരിഞ്ഞ ചുവന്ന ണക്കടലാസിലും. ആദ്യകാല ഓമകളി ക്രിസ്മസ് ട്രീ ഇല്ല ,പുക്കൂടു മാത്രമേ ഉള്ളു. തലയ്ക്കു മുകളി ചുവപ്പിലും വെളുപ്പിലും തിളങ്ങുന്ന നക്ഷത്രങ്ങളും. പുക്കൂട്ടി, പിള്ളക്കച്ചയി കിടക്കുന്ന ഉണ്ണീശോ ഉണ്ട്, മാതാവും ഓസേപ്പിതാവും ആട്ടിടയമാരുംഉണ്ട്, ജ്ഞാനികളും ആടുകളും പിന്നെ കമ്പിളി നൂലി തൂങ്ങിയാടുന്ന ഗ്ലോറിയ മാലാഖയും. (മാലാഖയുടെ കയ്യി പിടിച്ചിരിക്കുന്ന റിബണി ഗ്ലോറിയ എന്ന് എഴുതിയിരികുന്നത് കൊണ്ട് ഞങ്ങ ഗ്ലോറിയ മാലാഖ എന്ന് വിളിച്ചു). ഒമ്മയുടെ അങ്ങേ അറ്റത്തെവിടെയോ മുത ആയമ്മക്ക്‌ ഒരു ചിറകേ ഉള്ളു . എന്നോ ഒരിക്ക നൂല് പൊട്ടി താഴെ വീണതാണ്. ഗ്ലോറിയ മാലാഖ ആണാണോ പെണ്ണാണോ എന്ന് ചോദിക്കരുത്, എനിക്കും കൊച്ചുത്രെസ്യക്കും എല്ലാ മാലാഖമാരും പെണ്ണുങ്ങ ആയിരുന്നു. ഇതേ ഉണ്ണീശോയേയും കൂട്ടരെയും എല്ലാ വഷവും, ഒരു 10-12 വര്ഷത്തോളം പല പുല്ക്കൂടുകളി വച്ച് നക്ഷത്രം കത്തിച്ചു സന്തോഷിച്ചു. പുല്ക്കൂട് ഉണ്ടാക്ക തുടങ്ങിയത്തിലെ മനശാസ്ത്രം ലളിതവും നിഷ്കളങ്കവും ആയിരുന്നു. പുല്ക്കൂട് ഇല്ലെങ്കി പിന്നെ ക്രിസ്മസ് പപ്പാ എവിടെ സമ്മാനം കൊണ്ട് വയ്ക്കും. ഉണ്ണീശോയെക്കാ രണ്ടു മൂന്നു വയസു മൂപ്പുള്ള എനിക്കും എന്നെക്കാ രണ്ടു മൂന്നു വയസു മൂപ്പുള്ള കൊച്ചുത്രേസ്യക്കും, എല്ലാ കുഞ്ഞുങ്ങളെയും പോലെ ക്രിസ്മസ് പപ്പായുടെ അസ്തിത്വത്തി യാതൊരു സംശയവും ഇല്ലായിരുന്നു. ക്രിസ്മസ് പപ്പാ കരോളും പാടി സമ്മാനവും വച്ചിട്ട് രാത്രിയി പോയി എന്നും ഞങ്ങ വിളിച്ചിട്ട് ഉണര്നില്ല എന്നും അമ്മ പറയുമ്പോ വിശ്വസിക്കതിരിക്കാ ഒരു കാരണവും ഇല്ലായിരുന്നു. പിന്നെയും ഒരു മൂന്നാല് വര്ഷം പപ്പാ രാത്രിയി വന്നു പോയി. ക്രിസ്മസ് പപ്പാ വണക്കടലാസി പൊതിഞ്ഞു വയ്ക്കുന്ന chocolates ചങ്ങനാശേരി കവലയിലെ അഷറഫിന്റെ കടയിലാണ് മേടിക്കാ കിട്ടുന്നതെന്ന് മനസിലായി തുടങ്ങിയതോടെ കഴിക്കാ മധുരമുള്ളതും കേക്കാ സുഘമുള്ളതുമായൊരു കള്ളമായി ഞങ്ങ അതിനെ അംഗീകരിച്ചു.
            മുറ്റത്തെ കുറ്റിചെടിയി കുറെ ക്രയ്പ് പേപ്പ തലങ്ങം വിലങ്ങം ഇട്ടാ തീരുമായിരുന്നു ട്രീ അലങ്കാരങ്ങ. പിന്നെ ഉത്തരത്തി തൂകിയിടുന്ന വണക്കടലാസി തീത്ത "spirals", വളരെ താത്വികമായി എന്റെ കണ്മുന്നി തിരിഞ്ഞു കറങ്ങി. ."ഹോം അലോണ്‍" കണ്ടതിനു ശേഷമാണ് ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും എന്ന വിഷയത്തി ഗഹനമായ പഠനം നടന്നത്. അതിനു ശേഷമാണ് ജീവനുള്ള മരങ്ങള്ക്ക് പകരം പ്ലാസ്റ്റിക്‌, പേപ്പ മരങ്ങ രംഗപ്രവേശനം ചെയുന്നതും. ഓരോ വര്ഷവും മുറതെറ്റാതെ വരുന്ന പുതിയ പുതിയ മിഠയി പെട്ടിക അതിനൊരു പ്രചോദനവും ആയിരുന്നു. സെലീനയും കൊച്ചുത്രേസ്യയും റ്റീനേജ് പ്രോബ്ലെംസ് പരിഹരിച്ചു കൊണ്ടിരുന്ന കാലത്താണ് പിള്ളക്കച്ചയി കിടക്കുന്ന ഉണ്ണീശോ താഴെ വീണു ഒരു ഭാഗം അടര്ന്നു പോകുന്നത്. അത്തവണ പുതിയ പുക്കൂടു വന്നു. മാതാവിനെക്ക വലിയ ഉണ്നീശോയുള്ള പുക്കൂട്. ആളുകക്ക് വലിപ്പം കൂടിയതോടെ കാലിത്തൊഴുത്തി അവ മൂന്നു പേരും മാത്രമായി .പശുവും ആടുകളും കൂടിനു പുറത്തും. ഗ്ലാസ്‌ പേപ്പറി പൊതിഞ്ഞ സീരിയബുക ചൈനീസ്‌/ LED illuminations നു വഴിമാറി ക്കൊടുത്തപ്പോണപകിട്ട് ഏറിയതെ ഉള്ളു. ഒമ്മയുടെ അങ്ങേ അറ്റം മുത ഇങ്ങേ അറ്റം വരെ ഇതുവരെ പുക്കൂട് ഇല്ലാത്ത, അതിനുള്ളി സമ്മാനം ഇല്ലാത്ത ഒരു ക്രിസ്മസ് കാലം ഉണ്ടായിട്ടില്ല. ഡിസംബ 24 നു രാത്രിയി പുക്കൂട്ടി ഉണ്ണി പിറന്നു കഴിയുമ്പോ മുറ്റത്ത ആദ്യത്തെ അട്ടിപടക്കം പൊട്ടും. പടക്കം പൊട്ടി തുടങ്ങുന്നിടത്ത് ഞാ ഇതെഴുതി നിരത്തുകയാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ക്രിസ്മസ് കഥകളില ആദ്യത്തെത് : പുക്കൂട്‌ ചരിതം.
           ചൈനീസ്‌ illuminations നു പകരം നക്ഷത്രവും സീരിയബുകളും സ്വന്തമായി ഉണ്ടാകിത്തരാം എന്ന് മറുപാതി പറഞ്ഞപ്പോ അലങ്കാരങ്ങ സെലീന ഉണ്ടാക്കാം എന്ന് ഏറ്റുപോയി. ലാബിക്കിംഗ്‌ ടേബി വലിപ്പി സാറ്റി റിബസ് കുന്നുകൂടി കിടക്കുന്നു. ചെയ്തു തീന്നിട്ടില്ലാത്ത ജോലിക്കും വായിച്ചു തീന്നിട്ടില്ലാത്ത "papers" നും നടുവി , LED ക്കും circuit board നും resistors നും നടുവി ഉണ്ണിക്കു പിറക്കാ ഒരു പുല്ക്കൂടൊരുക്കണം.    .          
               
     
             

No comments:

Post a Comment